ആയഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

news image
Mar 6, 2025, 3:45 am GMT+0000 payyolionline.in

ആ​യ​ഞ്ചേ​രി: കോ​ട്ട​പ്പ​ള്ളി റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന വ​ർ​ക്ക്​​ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​രൂ​ർ ന​ടേ​മ്മ​ലി​ലെ കു​നി​യി​ൽ വി​പി​നി​നെ​യാ​ണ് (22) ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ ജോ​ലി ചെ​യ്യു​ന്ന ടാ​ല​ന്റ് വ​ർ​ക്ക്ഷോ​പ് പ​രി​സ​ര​ത്തു​നി​ന്നു വാ​ഹ​ന​ത്തി​ൽ ബ​ല​മാ​യി പി​ടി​ച്ചു​ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ത്.

മു​ക്ക​ട​ത്തും​വ​യ​ലി​ലെ തു​രു​ത്തി​യി​ലെ​ത്തി​ച്ചാ​ണ് ക്രൂ​ര​മാ​യി മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് വി​പി​ൻ പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​നെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് വി​പി​ൻ പ​റ​ന്നു. വ​ട​ക​ര പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe