വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

news image
Mar 6, 2025, 8:31 am GMT+0000 payyolionline.in

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പും നടത്തും.

സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് 4 പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. വെ​ഞ്ഞാ​റ​മൂ​ട്, പാ​ലോ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ്​ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്. അതിനാൽ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക. ഇ​തി​ൽ നാ​ല്​ കൊ​ല​പാ​ത​ക​ങ്ങ​ളും വെ​ഞ്ഞാ​റ​മൂ​ട്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. അ​ഫാ​ന്‍റെ മാ​താ​വ്, സ​ഹോ​ദ​ര​ൻ, പെ​ൺ​സു​ഹൃ​ത്ത്, പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ, പി​തൃ​സ​ഹോ​ദ​ര ഭാ​ര്യ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണി​വ. ​

മാ​ത്ര​മ​ല്ല, ആ​ഭ​ര​ണം പ​ണ​യം വെ​ച്ച​ത്, ആ​യു​ധം-​വി​ഷം-​മ​ദ്യം എ​ന്നി​വ വാ​ങ്ങി​യ​ത്, ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച​തു​മെ​ല്ലാം വെ​ഞ്ഞാ​റ​മൂ​ട്​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. പി​തൃ​മാ​താ​വി​ന്‍റെ കൊ​ല ന​ട​ന്ന​ത്​ പാ​ങ്ങോ​ട്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ലാ​ണ്. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ന്​ ആ​റ്റി​ങ്ങ​ൽ ഡി​​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച വെ​ഞ്ഞാ​റ​മൂ​ട്, പാ​ങ്ങോ​ട്, കി​ളി​മാ​നൂ​ർ സി.​ഐ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നി​രു​​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളാ​ണ്​ കൂ​ട്ട​ക്കൊ​ല​ക്ക്​ പ്രേ​ര​ണ​യാ​യ​തെ​ന്ന മൊ​ഴി​യി​ലാ​ണ്​ അ​ഫാ​ൻ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ എ​ന്തു​കൊ​ണ്ട് ഇ​ത്ര​യ​ധി​കം ക​ട​മു​ണ്ടാ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രൂ.

ക​ട​ക്ക​ണി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച്​ പു​തി​യ ബൈ​ക്ക് വാ​ങ്ങി​യി​രു​ന്നു. അ​ഫാ​ന്‍ പ​റ​യു​ന്ന​തു​പോ​ലെ​യു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​ടും​ബ​ത്തി​നി​ല്ലെ​ന്നാ​യി​രു​ന്നു പി​താ​വി​ന്റെ മൊ​ഴി. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ത്തി​ല്‍ വീ​ണ്ടും അ​വ്യ​ക്ത​ത വ​ന്ന​ത്. 15 ല​ക്ഷം രൂ​പ​യു​ടെ ക​ട​മാ​ണു​ള്ള​തെ​ന്നും അ​ത് താ​ന്‍ ത​ന്നെ പ​രി​ഹ​രി​ക്കു​മാ​യി​രു​ന്നെ​ന്നു​മാ​ണ് റ​ഹീം പ​റ​ഞ്ഞ​ത്. പ​ണം ന​ൽ​കാ​നു​ള്ള​വ​രു​ടെ മൊ​ഴി ഇ​തി​ന​കം ത​ന്നെ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാതാവ് ഷെമി മരിച്ചിട്ടുണ്ടെന്ന ചിന്തയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മറ്റുള്ളവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന് തലേദിവസം പണത്തെ ചൊല്ലി അഫാനും ഉമ്മ ഷെമിയും തമ്മിൽ വീട്ടിൽ തർക്കമുണ്ടായി. പിറ്റേദിവസം 2000 രൂപ വേണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച അഫാൻ ഉമ്മയുടെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു.

ഷെമിയുടെ തലപൊട്ടി ബോധരഹിതയായി. ഉമ്മ മരിച്ചെന്നു തെറ്റിധരിച്ചാണ് മറ്റുള്ളവരെയും കൊല്ലാൻ തീരുമാനിച്ചത്. ഒറ്റയടിക്ക് തന്നെ ജീവൻ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നും അന്വേഷണസംഘം പറയുന്നു. അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗ്ൾ സേർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe