ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി. ടെർമിനൽ 3ലെ ശുചിമുറിയിൽ സർവീസ് പിസ്റ്റൾ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. വനിതാ കോൺസ്റ്റബിളിന്‍റെ മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്കായി ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരാണ് മരിച്ചതെന്ന വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)