കൊയിലാണ്ടി: കൊയിലാണ്ടി എടക്കുളം സ്വദേശിക്ക് ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തിയ അദ്ദേഹം മലയാളം, സംസ്കൃതം വിഷയങ്ങളിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ജേർണലിസത്തിൽ ഡിപ്ലോമയും, മാനവ വിഭവശേഷി വകുപ്പിൽ കൗൺസിലിങ്ങിൽ ബേസിക് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

കേരളത്തിലെ വൈദിക പാരമ്പര്യം എന്ന വിഷയത്തിൽ ഗവേഷണം തുടരുന്നു. ഭഗവത്ഗീത ഉപനിഷത്ത് വൈദികാ ചരണങ്ങൾ എന്നിവ പഠിച്ചു. വൈദിക പഠനത്തിനായി “ആർഷ വിദ്യാപീഠം ” സ്ഥാപിച്ചു. ജാതി ലിംഗ വ്യത്യാസമില്ലാതെ വൈദികാചരണം പഠിപ്പിക്കുന്നു. ആധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വം വഹിക്കുന്നു. അച്ഛൻ: കമ്മട്ടേരി ശങ്കരൻ നായർ. അമ്മ : ദേവി അമ്മ. ഭാര്യ : മിനി സംസ്കൃത യോഗ അധ്യാപിക. മാതൃ പഞ്ചകം, ഗുരു മഹിമ, ഷോഡശക്രിയ, പഞ്ചമഹാ യജ്ഞം, സാധന എന്നീ പുസ്തകങ്ങളുടെ കർത്താവാണ്. ജൻമഭൂമി പത്രത്തിന്റെ കൊയിലാണ്ടിയിലെ ലേഖകനാണ്.