കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം; ഇളവ് പിണറായിക്ക് മാത്രം

news image
Mar 12, 2025, 5:03 am GMT+0000 payyolionline.in

ദില്ലി: കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയിൽ ഇളവ് പിണറായിക്ക് മാത്രം നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയിൽ നിലനിർത്തും. പ്രായപരിധിയിൽ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയിൽ നിന്ന് ഒഴിവാകും.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകൾ തുടങ്ങിയില്ലെന്ന് നേതാക്കൾ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകൾ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്ലേ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. വിജയരാഘവൻ, നിലോത്പൽ ബസു എന്നിവരുടെ പേരുകളും ഉയർന്നേക്കാം. എന്നാൽ കേരള, ബംഗാൾ ഘടകങ്ങളുടെ നിലപാട് പ്രധാനമാകും. പിബിയിലേക്ക് വിജുകൃഷ്ണൻ, യു വാസുകി, മറിയം ധാവ്ലെ തുടങ്ങിയവരും ചർച്ചയിലുണ്ട്. പി ഷൺമുഖം, കെ ബാലകൃഷ്ണൻ, അമ്റാറാം, എആർ സിന്ധു എന്നിവരെയും ആലോചിച്ചേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe