നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വെച്ചത് ഒരുമാസം മുൻപ് ജോലിക്ക് കയറിയ മെയിൽ നഴ്സ്; പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു

news image
Mar 12, 2025, 6:08 am GMT+0000 payyolionline.in

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വെച്ചയാൾ പിടിയിൽ. മെയിൽ നഴ്സ് കടുത്തിരുത്തി മാഞ്ഞൂർ സൗത്ത് ചരളേൽ ആൻസൻ ജോസഫ് (24) ആണ് പിടിയിലായത്.

ആൻസന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ആൻസന്റെ ഫോൺ തന്നെയാണെന്ന് കണ്ടെത്തി. ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രതിയെ പിടികൂടി.

ബി.എസ്.സി നഴ്സിങ് പൂർത്തിയാക്കിയ ആൻസൻ ഒരുമാസം മുൻപാണ് ജോലിക്ക് കയറിയത്. വസ്ത്രം മാറുന്ന മുറിയിലാണ് ക്യാമറ കണ്ടെത്തിയതോടെ വനിത ജീവനക്കാരെല്ലാം വലിയ ആശങ്കയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe