തിരുവനന്തപുരം ∙ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംസ്ഥാന സമ്മേളനത്തിനു ശേഷം പുതിയ സംസ്ഥാന സമിതി ആദ്യ യോഗം ചേരുന്നതിനു മുന്‍പാണു വിഎസിന്റെ വീട്ടിൽ ഗോവിന്ദന് എത്തിയത്.
സംസ്ഥാന സമിതിയില്‍ വിഎസിന്റെ പേരില്ലാതിരുന്നതു ചര്‍ച്ചയായിരുന്നു. വിഎസ് പാര്‍ട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുമെന്നും ഗോവിന്ദന് പ്രതികരിച്ചു. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്കിയവരില് ജീവിച്ചിരിക്കുന്ന ഏക നേതാവാണു വിഎസ്.