‘ബംഗളൂരു പൊലീസ്’ ചമഞ്ഞ് ഫോൺ കോൾ ; ഫാ​റൂ​ഖ് കോ​ള​ജ് റി​ട്ട. അധ്യാപകന്റെ മറുപടി കേട്ട് ‘കണ്ടംവഴി ഓടി’ ഡിജിറ്റൽ തട്ടിപ്പുകാർ

news image
Mar 17, 2025, 5:39 am GMT+0000 payyolionline.in

കോഴിക്കോട്: ‘ബംഗളൂരു പൊലീസ്’ എന്ന വ്യാജേന വിഡിയോ കോൾ വിളിച്ച് പണം തട്ടാനുള്ള ശ്രമം വിദഗ്ധമായി പൊളിച്ച് റിട്ട. അധ്യാപകൻ. ഫാ​റൂ​ഖ് കോ​ള​ജ് റി​ട്ട. അ​ധ്യാ​പ​ക​ൻ പാ​ഴൂ​ർ സ്വ​ദേ​ശി ഡോ. സി.​കെ. അ​ഹ്മ​ദാണ് തട്ടിപ്പുകാരുടെ നീക്കം തകർത്തത്.

ശ​നി​യാ​ഴ്ച ഉ​ച്ച 12നാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ വി​ളി​ച്ച​ത്. ഇം​ഗ്ലീ​ഷി​ലാ​യി​രു​ന്നു സം​സാ​രം. അ​ഹ്മ​ദി​ന്റെ ആ​ധാ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് 2024 ജൂ​ൺ ര​ണ്ടി​ന് എ​ടു​ത്ത ഒ​രു മൊ​ബൈ​ൽ ന​മ്പ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ള​ട​ക്കം ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ലു​ണ്ടെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ര​ണ്ട് മ​ണി​ക്കൂ​റി​ന​കം ബം​ഗ​ളൂ​രു ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. റ​മ​ദാ​ൻ വ്ര​ത​മാ​യ​തി​നാ​ൽ ത​നി​ക്ക് എ​ത്താ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ വി​ളി​ച്ച​യാ​ൾ ഫോ​ൺ മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന്, വാ​ട്സ്ആ​പ് ന​മ്പ​ർ വാ​ങ്ങു​ക​യും പൊ​ലീ​സ് യൂ​നി​ഫോ​മി​ട്ട മ​റ്റൊ​രു വ്യ​ക്തി വി​ഡി​യോ കാ​ൾ തു​ട​രു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ പി​ന്നി​ലാ​യി ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്ന ബോ​ർ​ഡും ദേ​ശീ​യ​പ​താ​ക​യും ഉ​ണ്ടാ​യി​രു​ന്നു.

വ്യ​ക്ത​മാ​യ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ അ​ഹ്മ​ദി​ന്റെ കു​ടും​ബ പ​ശ്ചാ​ത്ത​ലം ചോ​ദി​ച്ച​റി​യു​ക​യും ആ​ധാ​ർ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ധാ​ർ ന​മ്പ​ർ ന​ൽ​കി​യെ​ങ്കി​ലും മ​റ്റ് വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​ല്ല.

അ​ടു​ത്ത​ദി​വ​സം രാ​വി​ലെ വി​ളി​ക്കു​മെ​ന്ന് അ​റി​യി​ച്ച് ഫോ​ൺ വി​ച്ഛേ​ദി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് വീ​ണ്ടും വി​ളി​ച്ചു. ഈ സമയത്താണ് സി.​കെ. അ​ഹ്മ​ദ് തന്ത്രപരമായി മറുപടി നൽകിയത്. കേ​ര​ള പൊ​ലീ​സു​മാ​യി താൻ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കേ​സ് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ രേ​ഖാ​മൂ​ലം ത​ന്നാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​മെ​ന്നും വി​ളി​ച്ച​യാ​ളോ​ട് അ​ഹ്മ​ദ് പറയുകയായിരുന്നു. ഇതുകേട്ടതോടെ പതറിയ തട്ടിപ്പുകാർ ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ണ്ടും വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ ക​ട്ട് ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ട് വി​ളി​ച്ചതേയില്ല.

77422 45872 എ​ന്ന ന​മ്പ​റി​ൽ​നി​ന്നാ​ണ് കോൾ വന്നത്. ട്രൂ​കോ​ള​റി​ൽ ശി​വ​പ്ര​സാ​ദ് എ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. വിവരം സി.​കെ. അ​ഹ്മ​ദ് സൈ​ബ​ർ സെ​ല്ലി​നെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe