സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സന്നാഹം

news image
Mar 17, 2025, 6:27 am GMT+0000 payyolionline.in

തിരുവനന്തപുരം: 36 ദിവസമായുള്ള രാപ്പകൽ സമരം സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള ഉപരോധ സമരമാണ് നടക്കുന്നത്.

ഉപരോധത്തെ തുടർന്ന് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന്‍റെ ഗേറ്റുകൾ രാവിലെ മുതൽ പൊലീസ് അടച്ചുപൂട്ടിയിരുന്നു. ഉപരോധത്തിന് പിന്തുണയുമായി വിവിധ സംഘടനകളും എത്തിയിട്ടുണ്ട്. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്.

സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ എ​ൻ.​എ​ച്ച്‌.​എ​മ്മി​ന്‍റെ (നാ​ഷ​ന​ൽ ഹെ​ൽ​ത്ത്‌ മി​ഷ​ൻ) പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ ഇന്ന് തന്നെ അടിയന്തിര പരിപാടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എ​ല്ലാ ആ​ശ​മാ​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും പ​ങ്കെ​ടു​ക്കാ​ത്ത​വ​രു​ടെ ഹാ​ജ​ർ നി​ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ​രി​ശോ​ധി​ച്ച്‌ ജി​ല്ല​ത​ല​ത്തി​ലേ​ക്ക്‌ അ​യ​ക്ക​ണ​മെ​ന്നും ആരോഗ്യവകുപ്പിന്‍റെ ഉ​ത്ത​ര​വി​ൽ പ​റഞ്ഞിരുന്നു. എന്നാൽ, ഈ പരിശീലനം ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe