സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തോഫീസുകളിൽ ഏപ്രിൽ പത്തുവരെ ഉദ്യോഗസ്ഥതല സേവനം തടസ്സപ്പെടും; നടപടി കെ ​സ്മാ​ർ​ട്ട് വി​ന്യാ​സ​ത്തി​നു വേണ്ടി

news image
Apr 2, 2025, 3:17 am GMT+0000 payyolionline.in

വാ​ഴൂ​ർ (കോ​ട്ട​യം): സം​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ൽ ഏ​പ്രി​ൽ 10 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന കേ​ന്ദ്രീ​കൃ​ത​മാ​ക്കു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ സം​വി​ധാ​ന​മാ​യ കെ ​സ്മാ​ർ​ട്ട് വി​ന്യാ​സ​ത്തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ത​ട​സ്സം നേ​രി​ടേ​ണ്ടി​വ​രു​ക.

ഐ.​എ​ൽ.​ജി.​എം.​എ​സ്, സേ​വ​ന, സ​ഞ്ച​യ, സ​ക​ർ​മ സു​ലേ​ഖ എ​ന്നി​ങ്ങ​നെ വി​വി​ധ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​സം​വി​ധാ​നം ഒ​ഴി​വാ​ക്കി ന​ട​പ്പാ​ക്കു​ന്ന ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വെ​യ​റാ​ണ് കെ-​സ്മാ​ർ​ട്ട്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ഒ​രു വ​ർ​ഷം മു​മ്പ്​ കെ-​സ്മാ​ർ​ട്ട് ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​പ്പോ​ഴു​ണ്ടാ​യ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ ന​ട​പ്പാ​ക്കു​ന്ന​ത്.

പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ എ​ത്താ​തെ ത​ന്നെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഫ്ര​ണ്ട് ഓ​ഫി​സ് സം​വി​ധാ​നം ഇ​തോ​ടെ ഇ​ല്ലാ​താ​കും. ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും സ്വ​ന്തം​നി​ല​ക്കും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ഓ​ൺ​ലൈ​നി​ൽ ത​ന്നെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ സൗ​ക​ര്യാ​ർ​ഥം എ​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ലും സി​റ്റി​സ​ൺ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. സ്വ​ന്തം​നി​ല​യി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​വി​ല്ലാ​ത്ത​വ​ർ​ക്ക് ഈ ​സെ​ന്‍റ​റു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ചു​മ​ത​ല ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe