സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും

news image
Apr 7, 2025, 10:36 am GMT+0000 payyolionline.in

തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കിയതോടെ 30ശതമാനം മാർക്ക് ലഭിക്കാതെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് ക്ലാസുകൾ നടക്കുക.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ ഇന്ന് രക്ഷകർത്താക്കളെ
അറിയിക്കും. വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ട കുട്ടികൾക്ക് നാളെമുതൽ ഏപ്രിൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടക്കും. രാവിലെ 9.30 മുതൽ 12.30
വരെയാണ് ക്ലാസ്. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ അല്ലെങ്കിൽ വിഷയങ്ങളിൽ മാത്രമാണ് സ്പെഷ്യൽ ക്ലാസ് ഉണ്ടാകുക. ക്ലാസുകൾ നൽകിയ ശേഷം ഏപ്രിൽ 25 മുതൽ 28വരെ സേ- പരീക്ഷ നടത്തും. പരീക്ഷ ഫലം ഏപ്രിൽ 30 പ്രസിദ്ധീകരിക്കും.പഠന പിന്തുണ ക്ലാസുകളുമായി ബന്ധപ്പെട്ട് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരുന്നുണ്ട്. സ്കൂളുകളിലും പിടിഎ കമ്മിറ്റികളുടെ നേതൃത്വത്തിൽ യോഗം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe