കോഴിക്കോട്: ജ്യേഷ്ഠന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസലാണ് (35) മരിച്ചത്. സംഭവത്തിൽ സഹോദരൻ ടി.പി.ഷാജഹാനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് മർദനം. വാക്കുതർക്കത്തിനിടെ ഷാജഹാൻ ചായപാത്രം ഉപയോഗിച്ച് ഫൈസലിനെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫൈസൽ തിങ്കളാഴ്ചയാണ് മരിച്ചത്.