പൊലീസ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

news image
Apr 17, 2025, 5:17 am GMT+0000 payyolionline.in

കൊച്ചി: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയുണ്ടായത്. രാത്രി 10.48ഓടെയാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

തുടർന്ന് പൊലീസ് ഷൈൻ ടോം ​ചാക്കോ താമസിച്ച മുറിയിൽ പരിശോധന നടത്തി. ഇവിടെ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

നേരത്തെ നടി വിൻസി അലോഷ്യസ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ നടൻ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി.

ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. മലയാള സിനിമ സെറ്റിൽ കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിൻസി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.

സിനിമ സെറ്റിൽ വെച്ച് നടൻ ലഹരിമരുന്നു ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ ​െവളിപ്പെടുത്തൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe