കേരളത്തിലെ പരസ്യരംഗത്ത് പുതിയ മാറ്റവുമായി പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്റ്സ് വിഷ്വൽസ് ഉപയോഗിച്ച് നിർമിച്ച പരസ്യവുമായി കൊച്ചി ആസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് ഏജൻസിയായ റീൽ ട്രൈബും പ്രൊഡക്ഷൻ ഹൗസായ സ്റ്റോറിയെല്ലേഴ്സ് യൂനിയനും സ്കീ ഐസ്ക്രീമിന് വേണ്ടി ഇവർ ഒരുക്കിയ പരസ്യം ഇതിനോടകം മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വെറും 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം പ്രേക്ഷകരെ കടന്ന് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിഷുവും ഈസ്റ്ററും ലക്ഷ്യമിട്ടുള്ള “A Divine Heist. A Divine Indulgence” എന്ന കാമ്പെയിന്റെ ഭാഗമായാണ് ഈ പരസ്യം ഒരുക്കിയയത്.
1,500-ലധികം Al generated images ഉപയോഗിച്ചാണ് പരസ്യം തയ്യാറാക്കിയിട്ടുള്ളത്. കഥപറച്ചിലിൻ്റെ പുതിയ രീതി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് ഇതിന്റെ അണിയറപ്രവർത്തകർക്ക് നൽകുന്ന ആവേശം ചെറുതല്ല. ‘ഭാവനയും സാങ്കേതികവിദ്യയും ചേരുമ്പോൾ ക്രിയാത്മകമായ പുതിയ അത്ഭുതങ്ങൾ ഉണ്ടാകുന്നു. കഥപറച്ചിലിന്റെ പുതിയ രൂപങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതും, അത് പ്രേക്ഷകർ സ്വീകരിക്കുന്നതും ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്’- പരസ്യത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.
റീൽട്രൈബ് ആശയവും തിരക്കഥയും തയ്യാറാക്കിയ പരസ്യത്തിന് സ്റ്റോറി ടെല്ലേഴ്സ് യൂണിയനാണ് എ ഐ ഉപയോഗിച്ച് കാഴ്ചകൾ ഒരുക്കിയത്. ഈ കൂട്ടായ്മയിൽ കൂടുതൽ പരസ്യങ്ങളും മറ്റ് കണ്ടന്റുകളും അവതരിപ്പിക്കാൻ ഇവർ ഒരുങ്ങിക്കഴിഞ്ഞു.