കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.അതേസമയം, രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികൾ അടക്കം നാല് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തത് എന്നാണ് വിവരം. ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. എന്നാൽ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര സഹകരണം അവസാനിപ്പിക്കുന്നതടക്കം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
- Home
- Latest News
- പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
Share the news :

Apr 23, 2025, 9:50 am GMT+0000
payyolionline.in
ഭീകരതക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ; കുറ്റവാളികളെ വെറുതെ ..
വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീളുന്നു, വിനോദസഞ്ചാരികൾ പരിഭ്രാ ..
Related storeis
വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു
Sep 18, 2025, 7:37 am GMT+0000
വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില്‍ ...
Sep 18, 2025, 7:21 am GMT+0000
വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയ കേസ് : താമ...
Sep 18, 2025, 6:48 am GMT+0000
നാദാപുരത്ത് 10 വയസ്സ്കാരിക്കെതിരായ ലൈംഗിക അതിക്രമം: പ്രതിക്ക് 15 വർ...
Sep 18, 2025, 6:41 am GMT+0000
ഇന്ത്യയിൽ എങ്ങനെ ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം: അറിയാം വിശദമായി
Sep 18, 2025, 5:50 am GMT+0000
വില വീണ്ടും കുറഞ്ഞു: സ്വര്‍ണ്ണം വാങ്ങാൻ ഇത് സുവര്‍ണ്ണാവസരം
Sep 18, 2025, 5:04 am GMT+0000
More from this section
വടകരയിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി മലപ്...
Sep 18, 2025, 4:05 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: 4 കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോള...
Sep 18, 2025, 4:01 am GMT+0000
മണ്ണാർക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; മരണം വഴക്കിനിടെ പിടിച്...
Sep 18, 2025, 3:33 am GMT+0000
അഞ്ച് തലയോട്ടി, നൂറ് എല്ലുകള്‍; ബെംഗളൂരു ധര്‍മസ്ഥലയില്‍ വീണ്ടും അസ...
Sep 18, 2025, 3:21 am GMT+0000
അമീബിക് മെനിഞ്ചൈറ്റിസ്: കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സയിലിര...
Sep 18, 2025, 3:06 am GMT+0000
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
Sep 17, 2025, 5:10 pm GMT+0000
കോഴിക്കോട് കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
Sep 17, 2025, 4:50 pm GMT+0000
ഗൂഗിള്‍ പേയില്‍ ആളുമാറി പണം അയച്ചുപോയോ ? തിരികെ കിട്ടാൻ ഇങ്ങനെ ചെയ്യാം
Sep 17, 2025, 4:46 pm GMT+0000
വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
Sep 17, 2025, 3:17 pm GMT+0000
ഇടുക്കി ചിത്തിരപുരത്ത് മണ്ണിനടിയിൽപെട്ട് രണ്ട് മരണം
Sep 17, 2025, 12:08 pm GMT+0000
കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
Sep 17, 2025, 12:00 pm GMT+0000
കാര്‍ഷിക ഭൂമി വില്ക്കുമ്പോള് ആദായ നികുതിയില്‍ ഇളവ്; അറിയേണ്ടതെല്ലാം
Sep 17, 2025, 11:36 am GMT+0000
ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; കെട്ടിട നിർമാണത്തിനിടെ മണ...
Sep 17, 2025, 11:30 am GMT+0000
നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ചുള്ള ജനകീയ കൂട്ടായ്മയുടെ 2...
Sep 17, 2025, 11:24 am GMT+0000
99 രൂപയിൽ താഴെ വിലയില്‍ ഭക്ഷണം, പുതിയ ഫുഡ് ഡെലിവറി ആപ്പ് ‘ടോയ...
Sep 17, 2025, 11:07 am GMT+0000