കൊയിലാണ്ടി : കഴിഞ്ഞ ദിവസം മുത്താമ്പി പുഴയിൽ ചാടിയ ആളുടെ മൃതദേഹം അഗ്നിരക്ഷാസേനയുടെ തെരച്ചലിൽ കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂർ മമ്മുവിന്റെ മകൻ മന്ദങ്കാവ് എലങ്കവൽ അബ്ദുറഹ്മാൻ ( 76 ) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. നെല്യാടി പാലത്തിൽ 250 മീറ്റർ അകലെ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്നും മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം നിലയങ്ങളിൽ നിന്നുമായി അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീംആണ് തെരച്ചിൽ നടത്തിയത് .
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർപി.എം. അനിൽ കുമാറി ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ മാരായ , എം.ജാഹിർ .കെ,ബിനീഷ്, ഇ എം. നിധിപ്രസാദ്, സി.സിജിത്ത് അമൽദാസ്, വി.പി.രജീഷ്, കെ ,ഷാജു , അഭിലാഷ്, നിഖിൽ, റഹീഷ്, മനുപ്രസാദ്, ശരത്, അഖിൽ ഹോം ഗാർഡുംമാരായ അനിൽകുമാർ, രാജേഷ്,പ്രതീഷ് തെരച്ചിലിനു നേതൃത്വം നൽകി. സൈനബയാണ്ഭാര്യ. മക്കൾ: നൗഷാദ്, സിറാജ് ( ഖത്തർ ), സീനത്ത്.
