തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് ഭീഷണി. പൊലീസ് കമീഷണർക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ബോംബ് സ്ക്വാഡ് സെക്രട്ടേറിയറ്റിൽ പരിശോധന തുടരുകയാണ്.
നെടുമ്പാശ്ശേരി വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.