മലപ്പുറം: ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.
മാർച്ച് 29നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും കടിയേറ്റിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വാക്സിൻ നൽകിയിരുന്നു. മുറിവ് ഉണങ്ങിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് പനിയടക്കം ബാധിച്ചതോടെ നടത്തിയ പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
അന്ന് പ്രദേശത്ത് ഏഴു പേർക്ക് ഇതേ നായയുടെ കടിയേറ്റിരുന്നു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.