സംഘർഷ ബാധിത അതിർത്തി സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായമായി കൺട്രോൾ റൂം

news image
May 10, 2025, 8:39 am GMT+0000 payyolionline.in

 

ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആശ്വാസവുമായി കേരള ഹൗസിലെ കൺട്രോൾ റൂം. സംഘർഷ ബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി. ഇന്നു പുലർച്ചയോടെ വിദ്യാർഥികൾ നാട്ടിലേക്ക് തിരിക്കും.

അതിർത്തിയിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നത്. അതിർത്തി പ്രദേശങ്ങളായ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽ കുടുങ്ങി കിടന്ന വിദ്യാർഥികൾ ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായാണ് കേരള ഹൗസിൽ എത്തിയത്. എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് ഇതുവരെ കേരള ഹൗസിലെത്തിയത്.

വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയോടെ വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിക്കും. സംഘർഷ മേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ മെയിൽ ഐ.ഡി.യിൽ മാറ്റം വരുത്തി. [email protected] എന്നതാണ് പുതിയ ഇ-മെയിൽ ഐഡി. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് സഹായത്തിനായി ഈ മെയിൽ ഐഡി വഴിയും ബന്ധപ്പെടാം.

കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079
സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂം മെയിൽ ഐ.ഡി: [email protected]

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe