പാൻ കാർഡിലെ പത്തക്കങ്ങൾക്ക് പിന്നിലെന്താണ്? ആല്‍ഫാന്യൂമെറിക് ഐഡിയിൽ ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ ഇവയാണ്

news image
May 13, 2025, 1:11 pm GMT+0000 payyolionline.in

പാന്‍ കാർഡ് കയ്യിലില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഇന്ത്യയിലെ നികുതിദായകരായ എല്ലാവർക്കും പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. പാൻ കാർഡിൽ പത്തക്ക ആല്‍ഫാന്യൂമെറിക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് നമ്മുടെ മറ്റു വിവരങ്ങൾക്കൊപ്പം ഉള്ളത്. നമ്മുടെ പേരിനൊപ്പം, അച്ഛന്റെ പേര്, ജനനത്തീയതി, ഒപ്പ്, ഫോട്ടോ എന്നിവയാണ് മറ്റു വിവരങ്ങൾ.

സർക്കാറിന്‍റെ നിരവധി സേവനങ്ങൾക്കും ഡീ മാറ്റ് അക്കൗണ്ട് നിർമിക്കുന്നതിനും ഐഡി കാർഡായുമൊക്കെ ഉപയോഗിക്കാൻ ക‍ഴിയുന്ന ഒരു രേഖ കൂടിയാണ് പാന്‍ കാര്‍ഡ്. എന്നാൽ പാൻ കാർഡിനെ പറ്റി അറിയാവുന്നവർക്കും അതിലെ പത്തക്ക സംഖ്യയ്ക്ക് പിന്നിലെ സവിശേഷതകളെ പറ്റി അറിയാൻ വഴിയില്ല.

പാൻകാർഡിലെ ഓരോ ആല്‍ഫാന്യൂമെറിക് നമ്പറിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെയാണ് ആദ്യത്തെ മൂന്ന് ആല്‍ഫാബെറ്റിക് അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത്. നാലാമത്തെ അക്ഷരമാകട്ടെ, പാന്‍ ഉടമ ഒരു കമ്പനിയാണോ വ്യക്തിയാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ നൽകിയിരിക്കുന്ന സൂചകമാണ്.

പാൻ കാർഡ് ഉടമയുടെയോ അല്ലെങ്കിൽ സ്ഥാപനത്തിന്റെയോ അവസാന പേരിന്റെ ആദ്യത്തെ അക്ഷരമാണ് അഞ്ചാമത്തെ അക്ഷരം. പിന്നീടുള്ള നാല് അക്കങ്ങള്‍ 0001 മുതല്‍ 9999 വരെയുള്ള ഏതെങ്കിലും നാല് സംഖ്യകളെ സൂചിപ്പിക്കുന്നു. ആല്‍ഫാബെറ്റിക് ചെക്ക് ഡിജിറ്റ് ആയിട്ടാണ് അവസാനത്തെ അക്ഷരം ഉപയോഗിക്കുന്നത്. ആല്‍ഫാബെറ്റിക് ചെക്ക് ഡിജിറ്റെന്നത് നമ്പറോ കോഡോ ശരിയായിട്ടാണ് നല്‍കിയിരിക്കുന്നത് എന്ന് വെരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്ന A തൊട്ട് Z വരെയുള്ള ഏതെങ്കിലും അക്ഷരമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe