ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

news image
May 13, 2025, 3:23 pm GMT+0000 payyolionline.in

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞ് മരിച്ചു. ആറു പേർക്ക് പരുക്കേറ്റു.

കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1)  ആണ് മരിച്ചത്. കാർലോയുടെ മാതാവ് അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ, മഴയിൽ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറി‌യുകയായിരുന്നു. കാറോടിച്ചിരുന്ന ആന്റണി ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുമ്പോഴാണ്. ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാറിന് മുകളിലേക്ക് ഇടിച്ചുകയറിയത്. പുറത്തേയ്ക്ക് തെറിച്ചുവീണ കാർലോ തൽക്ഷണം മരിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതുലും അലീനയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹുസ്ക്കൂരിലാണ് താമസിക്കുന്നത്. അപകടസമയത്ത് അതുൽ ബെംഗളൂരുവിലായിരുന്നു. അലീന നാട്ടിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe