സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

news image
May 16, 2025, 4:43 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴയിൽ കോളറബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി സ്വദേശി പി.ജി. രഘു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കടുത്ത വയറിളക്കവും ഛർദിയും കാരണമാണ് രഘുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോളറ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത്. കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന ആളാണ് രഘു.

കോളറ രോഗം കണ്ടെത്തിയതിനെ തുടർന്ന് തലവടിയിലെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ജലത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച ക​വ​ടി​യാ​ര്‍ മു​ട്ട​ട സ്വ​ദേ​ശി​യാ​യ 63കാ​ര​ൻ മ​രി​ച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ രോഗം സ്ഥിരീകരിച്ചത്.

2024 ജൂ​ലൈ​യി​ലാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വു​മൊ​ടു​വി​ൽ കോ​ള​റ രോഗം റി​​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. അ​തും ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ കെ​യ​ർ​ഹോ​മി​ലെ 10 അ​ന്തേ​വാ​സി​ക​ളും ജീ​വ​ന​ക്കാ​ര​നു​മ​ട​ക്കം 11 പേ​ർ​ക്കാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ ഹോ​മി​ൽ 26കാ​ര​ൻ മ​രി​ച്ചെ​ങ്കി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കാ​നാ​യി​രു​ന്നി​ല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe