ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയിൽ യാത്ര ചെയ്യാം

news image
May 18, 2025, 7:34 am GMT+0000 payyolionline.in

നിങ്ങളും ഇടയ്ക്കിടെ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി കൺഫോം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ തേർഡ് എസി (3A)യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു നയം ഇന്ത്യൻ റെയിൽ‌വേ അവതരിപ്പിച്ചു. ട്രെയിനുകളിലെ എസി കോച്ചുകളിലെ എല്ലാ ഒഴിവുള്ള സീറ്റുകളും ബെർത്തുകളും ഓട്ടോ അപ്‌ഗ്രേഡ് സൗകര്യം വഴി നൽകുന്നതിനാണ് ഇന്ത്യൻ റെയിൽവേ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. സ്ലീപ്പർ ക്ലാസ് (SL), സെക്കൻഡ് സിറ്റിംഗ് (2S) തുടങ്ങിയ താഴ്ന്ന ക്ലാസുകളിലെ സ്ഥിരീകരിച്ച ടിക്കറ്റുകൾ കൈവശമുള്ളവരെ ആദ്യ ചാർട്ട് തയ്യാറാക്കുന്ന സമയത്ത് ഉൾപ്പെടുത്താനാണ് നിർദ്ദേശം. സാധാരണയായി ഒരു ട്രെയിൻ അതിന്റെ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ഇത് ചെയ്യുന്നത്.

അധിക ചെലവുകളില്ലാതെ കൂടുതൽ സുഖകരമായ യാത്രാനുഭവം നൽകുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. പ്രത്യേകിച്ച് ഉയർന്ന ക്ലാസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന ഓഫ്-പീക്ക് സമയങ്ങളിൽ. താഴ്ന്ന ക്ലാസുകളിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് ഉയർന്ന ക്ലാസ് കോച്ചുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണ് ഓട്ടോ-അപ്‌ഗ്രേഡ് സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രക്രിയ സാധാരണയായി ട്രെയിൻ ഷെഡ്യൂൾ ചെയ്ത പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്ത് ഓട്ടോമേറ്റഡ് ആയാണ് നടക്കുക. ബുക്കിംഗ് പ്രക്രിയയിൽ ഓട്ടോ-അപ്‌ഗ്രേഡ് തിരഞ്ഞെടുത്ത യാത്രക്കാരെ ഈ സൗകര്യത്തിനായി പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe