മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം കെ ഇ എം ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടു പേർ മരിച്ചതോടെ നിലവിലെ സ്ഥിതി കൂടുതൽ ജാഗ്രതോടെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിഎംസി അധികൃതർ പറഞ്ഞു.
നഗരത്തിലെ മുനിസിപ്പൽ ആശുപത്രികളിൽ കോവിഡ് -19 രോഗികൾക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്ന് കർശന നിർദ്ദേശമുണ്ട്. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, പരിഭ്രാന്തരാകേണ്ടതില്ലെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് നിലവിലുള്ള 257 സജീവ കോവിഡ് -19 കേസുകളിൽ 53 എണ്ണം മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.