തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി 10.30 മണിയോടുകൂടിയായിരുന്നു സംഭവം. മദ്യലഹരിയിൽ മണികണ്ഠൻ ഓമനയമ്മയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. മണികണ്ഠൻ്റെ മര്‍ദനത്തില്‍ ഗുരുതരാവസ്ഥയിൽ ആയിരുന്ന ഓമനയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടുകൂടി മരിച്ചു.
ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിൻറെ വിവിധ സ്ഥലങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാൾ അമ്മയെ മർദ്ദിച്ചതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.