ആലപ്പുഴ രാമങ്കരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ ( 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടത്തിയത് എന്നാണ് റിപോർട്ടുകൾ. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. രാമങ്കരി ജങ്ഷനിൽ ഹോട്ടൽ നടത്തുകയാണ് ഈ ദമ്പതികൾ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം ആലുവയിൽ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധു കുറ്റസമ്മതം നടത്തി . ഇന്നലെ നടന്ന ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഇന്നലെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായതായ വിവരം പുറത്ത് വന്നത്. പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചെങ്ങാമനാട് പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.