ഈ മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും 24ന് വിതരണം ചെയ്തു തുടങ്ങും. ഒരാൾക്ക് 3,200 രൂപ വീതം ലഭിക്കും. കുടിശികയുള്ള 3 ഗഡുക്കളിൽ ഒരു ഗഡുവാണ് നൽകുന്നത്.
അടുത്ത മാസം 5ന് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. 1,800 കോടിയോളം രൂപ ചെലവിട്ട് 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കുടിശിക പൂർണമായി കൊടുത്തു തീർക്കാനാണു തീരുമാനം.