അതിർത്തി മേഖലകളിൽ ഭീകരർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കിഷ്ത്വാറിൽ കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. അതേസമയം ചാരവൃത്തി ആരോപിച്ച ഉത്തർപ്രദേശിൽ നിന്നും ഒരാളെ കൂടി തീവ്രവാദ വിരുദ്ധസേന പിടികൂടി.
തുഫൈൽ എന്നയാളെയാണ് വാരണാസിയിൽ നിന്നും പിടികൂടിയത്. ചാരപ്രവർത്തനത്തിലൂടെ നിർണായകമായിട്ടുള്ള വിവരങ്ങൾ വിദേശരാജ്യങ്ങൾക്ക് കൈമാറി എന്ന് ആരോപിച്ചാണ് നടപടി. വെടിനിർത്തൽ കരാറിൽ ഡോണൾഡ് ട്രംപിന്റെ പങ്കിനെ പറ്റി പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യയുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ പാക്കിസ്ഥാന് സഹായവുമായി ചൈന രംഗത്തെത്തി. ചൈനയുടെ ഉപഗ്രഹസംവിധാനമായ ബെയ്ദുവിന്റെ സേവനം പാകിസ്താന്‍ സൈന്യത്തിന് കൂടുതല്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നിർണായക ചർച്ച നടത്തിയതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ധൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനമടക്കം വിവിധ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഉപഗ്രഹ നിരീക്ഷണത്തിലൂടെ ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതുമാണ് പുതിയ പദ്ധതി.