കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസ് യാത്രക്കാരിയുടെ സ്വർണ മാല കവർന്ന തമിഴ് യുവതി അറസ്റ്റിൽ. തമിഴ്നാട് കരൂർ സ്വദേശിനി മുത്തുമാരിയാണ് നാദാപുരം പൊലീസ് പിടിയിലായത്. തൊട്ടിൽപാലം – വടകര റൂട്ടിലോടുന്ന ഹനാൻ ബസിൽ രാവിലെ നാദാപുരത്ത് വച്ചാണ് തമിഴ് യുവതി വട്ടോളി സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണ മാല പൊട്ടിച്ചെടുത്തത്.സംഭവം കണ്ട ബസിലെ മറ്റൊരു യാത്രക്കാരി ബഹളം വച്ചപ്പോഴാണ് മോഷണം വീട്ടമ്മ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർ അറിയുന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തി. നഷ്ടപ്പെട്ട സ്വർണ മാല യുവതിയിൽ നിന്ന് കണ്ടെത്തി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.