പിഎസ്സി: നിയമനശുപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്, പ്രൊഫൈലില്‍ ലഭ്യമാകും

news image
Jun 6, 2025, 12:46 pm GMT+0000 payyolionline.in

തിരുവനന്തപുരം : പിഎസ്‍സിയിൽ നിയമനശുപാര്‍ശകൾ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. നിയമനശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്‍വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്‍വൈസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി ജൂലൈ 1 മുതല്‍ എല്ലാ നിയമനശുപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കാന്‍ കമീഷന്‍ തീരുമാനിച്ചു. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭ്യമാക്കുക. ഇത്തരത്തില്‍

പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍​ഗം അയയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതാണെന്നും പിഎസ്‍സി അറിയിച്ചു.

മറ്റ് പിഎസ്‍സി അറിയിപ്പുകൾ താഴെപ്പറയുന്ന തസ്തികയിലേക്ക് അഭിമുഖം നടത്തും

  1. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍

(അറബിക്) യുപിഎസ് (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 166/2024).

താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

 

  1. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പര്‍ 75/2024).

 

  1. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ 166/2024, 168/2024, 171/2024, 172/2024, 271/2024, 798/2024).

 

  1. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 180/2024, 186/2024, 709/2024).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe