കെ എസ് ഇ ബിയുമായി ബന്ധപ്പെടാം: ‘എൻ്റെ ജില്ല’ മൊബൈൽ ആപ്പ്

news image
Jun 13, 2025, 1:20 am GMT+0000 payyolionline.in

‘എൻ്റെ ജില്ല’ മൊബൈൽ ആപ്പിലൂടെ കെ എസ് ഇ ബിയുമായി ആശയവിനിമയം നടത്താം. എല്ലാ കെ എസ് ഇ ബി കാര്യാലയങ്ങളുടെയും ഫോൺ നമ്പരുകൾ ഇപ്പോൾ ‘എൻ്റെ ജില്ല’ മൊബൈൽ ആപ്പിൽ ലഭ്യമാണ്.

ആപ്പിലൂടെ വിവിധ കാര്യാലയങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയും. ഒപ്പം കാര്യാലയങ്ങളിൽ നിന്നുള്ള സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനും സ്റ്റാർ റേറ്റിംഗ് നൽകാനും അവസരമുണ്ട്. വിലയിരുത്തലുകൾ ജില്ലാ-സംസ്ഥാനതലങ്ങളിലുള്ള കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതായിരിക്കും.

വിലയിരുത്തൽ രേഖപ്പെടുത്തുന്നവരുടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കും. വിലയിരുത്തലിന്മേലുള്ള തുടർനടപടികൾ അനായാസമാക്കുന്നതിനായി താത്പര്യമുണ്ടെങ്കിൽ ഫോൺനമ്പർ നല്കാനും അവസരമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe