വിഷം കഴിച്ച് വടകര പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

news image
Jun 13, 2025, 3:35 am GMT+0000 payyolionline.in

വടകര : വിഷം കഴിച്ച് അവശനിലയിലായ യുവാവ് വടകര പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി.
സ്റ്റേഷനിലെത്തിയ ഉടൻ ഇയാൾ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് പോലീസ് വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എടച്ചേരി സ്വദേശി അർജുനാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ സ്റ്റേഷനിലെത്തിയത്. വിഷം കഴിച്ചെന്ന് ഇയാൾതന്നെയാണ് പോലീസിനോട് പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe