പയ്യോളി: ദേശീയപാത ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സൂചന സമരം തുടങ്ങി. വടകര – കൊയിലാണ്ടി – പേരാമ്പ്ര റൂട്ടുകളിലെ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചാണ് സമരം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് തൊഴിലാളികള്‍ നിര്‍മ്മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
നന്തി ടൌണില്‍ നിന്നാരംഭിച്ച പ്രകടനം വഗാഡ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പി.വി. ശിവപ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പിഎം മോഹനന് മാസ്റ്റര്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തൊഴിലാളി സംഘടനാ നേതാക്കളായ അഡ്വ: ഇ നാരായണന് നായര്‍, വിപിന്‍, കെ.പി റാണാപ്രതാപ്, ബസ് ഉടമകളുടെ ജില്ല പ്രസിഡന്റ് ബാബു, തൊഴിലാളി പ്രതിനിധികളായ രൂപേഷ്, റിനില്‍ എന്നിവര്‍ സംസാരിച്ചു.