എറണാകുളം അമ്പലമേട്ടിൽ വീട്ടിലെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്ക് എത്തിയ അസം കുടുംബത്തിലെ യുവതിയാണ് കഴിഞ്ഞദിവസം വീട്ടിൽ പ്രസവിച്ചത്.ആദ്യത്തെ കുട്ടി പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും മരിച്ചു. വിവരമറിഞ്ഞ് ആശാ പ്രവർത്തക എത്തിയാണ് ഇവരെ തൃപ്പൂണിത്തുറ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി അമ്മയെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

