സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ക്യൂ നിക്കാന്‍ മടിച്ചതുകൊണ്ടുമാത്രം പ്രൈവറ്റ് ഹോസ്പിറ്റലില്‍ പോകുന്നവരുണ്ടല്ലേ. എന്നാലും ആ ക്യൂവൊക്കെ താണ്ടിയും മരുന്നുമേടിക്കുന്നവരുമുണ്ട്. സർക്കാർ ആശുപത്രികളിലെ ഈ ക്യൂ ഒഴിവാക്കാന്‍ പോംവഴികളൊന്നുമില്ലേ. ഉണ്ടന്നേ. ഒ പി ടിക്കറ്റിന് വേണ്ടി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായി ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് eHealth kerala യുടെ വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റര്‍ ചെയ്ത് ഒരു പെര്‍മനന്റ് UHID, C Universal health ID ക്രിയേറ്റ് ചെയ്യുകയെന്നത് മാത്രമാണ്.
ആധാര്‍ ഐഡി കൊടുത്ത് ഒ ടി പി എന്റര്‍ ചെയ്തു ഇത്തരത്തിലൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം മതി. ഈ രജിസ്ട്രേഷന് ഒരിക്കല്‍ മാത്രം ചെയ്താല്‍ മതിയാകും. സ്വന്തമായി ചെയ്യാന്‍ അറിയാല്ലെങ്കില് ആശുപത്രികളില്‍ ഇത് ചെയ്തു കൊടുക്കുന്ന കൗണ്ടറുകളും ഉണ്ട്.
ഇതിനുശേഷം വെബ്സൈറ്റിലൂടെ ലോഗിന്‍ ചെയ്തു ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ അതാത് വിഭാഗങ്ങളിലെ ഒ പി തെരഞ്ഞെടുത്തു ഡോക്ടറുടെ അപ്പോയിന്മെന്റ് ടോക്കണ്‍ എടുക്കാവുന്നതാണ്. ഇതിന് വേണ്ടി ഒരു ഐഡി ക്രിയേറ്റ് ചെയ്യേണ്ടതുണ്ടോ എന്നാണെങ്കില്‍, പെര്‍മനന്റ് ഐഡി ഉണ്ടാവുന്നതിന്റെ ഗുണം ഇത് മാത്രമല്ല നിങ്ങളുടെ മുന്‍പുള്ള ചികിത്സ വിവരങ്ങളും ലാബ് റിസള്‍ട്ടുകളും മറ്റു മെഡിക്കല്‍ രേഖകളും എല്ലാം ഇതിലൂടെ ഏത് സമയവും കാണാനും എടുക്കാനും സാധിക്കും. ഈ കാര്യം എത്രപേര്‍ക്ക് അറിയാമായിരുന്നു പൊതുജനം വേണ്ടവിധത്തില്‍ അറിയാതെ ഇത്തരം അനേകം പോസിറ്റീവ് കാര്യങ്ങള്‍ ആരോഗ്യമേഖലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്നുണ്ട്.