ഒറ്റ ക്ലിക്കിൽ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും: കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോർട്ടൽ

news image
Jul 8, 2025, 11:39 am GMT+0000 payyolionline.in

കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും ഇനി ഒരു ക്ലിക്കിൽ അനുഭവിക്കാം. കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോർട്ടൽ http://ecotourism.forest.kerala.gov.in വഴി. വനം മന്ത്രി എ കെ ശശീന്ദ്രൻ ജൂലൈ മൂന്നിന് വനംമഹോത്സവത്തിൻ്റെ ഭാഗമായാണ് പോർട്ടൽ ഉദ്ഘാടനം ചെയ്ത്.

സംസ്ഥാനത്തെ 80-ൽ പരം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശന ടിക്കറ്റുകൾ ഇനി വീട്ടിൽ ഇരുന്ന് ബുക്ക് ചെയ്യാം. വ്യത്യസ്ത പാക്കേജുകൾ, ക്യാൻസലേഷൻ, റീഫണ്ട് സൗകര്യങ്ങൾ, ഉപഭോക്തൃ സേവനം, വനശ്രീ ഉത്പ്പന്നങ്ങളുടെ വാങ്ങൽ എന്നിവയൊക്കെ ഇനി ഒരു പ്ലാറ്റ്ഫോമിൽ സാധ്യമാണ്.

ടിസ്സർ ടെക്നോളജീസ്, സംസ്ഥാന വന വികസന ഏജൻസി (SFDA) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പോർട്ടലിൻ്റെ സാങ്കേതിക സമന്വയം സാധ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ എപിസിസിഎഫ് ഡോ. പി പുകഴേന്തി, ഡോ. ജെ ജസ്റ്റിൻ മോഹൻ, മറ്റ് പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പോർട്ടലിന്റെ രണ്ടാം ഘട്ട നവീകരണവും വനം വകുപ്പിൻ്റെ ആലോചനയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe