യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന്‍ കോഴിക്കോട് ചെറുപ്പ സ്വദേശിക്ക് എലിയുടെ കടിയേറ്റു

news image
Jul 9, 2025, 3:35 am GMT+0000 payyolionline.in

യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് സ്ലീപ്പർ കോച്ചിൽ നിന്ന് എലി കടിച്ചത്. കാലിൻ്റെ വിരലിന് പരുക്കേറ്റ 64 കാരൻ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ചൊവാഴ്ച്ച പുലർച്ചെ നാലരയോടെയാണ് ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിന് എലി കടിച്ചത്. സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം. യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു. തിരൂരിൽ ഇറങ്ങിയ മറ്റൊരാൾക്കും എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു.

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവെ അധികൃതർ പ്രാഥമിക ചികിത്സ നൽകി. കോച്ചിൽ വൃത്തിഹീന സാഹചര്യമായിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബാബു അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്സിൻ എടുത്തു. ഇനി 3 തവണ കൂടി കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe