പയ്യോളി : കനത്ത മഴയില്‍ അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് ലോറി മറിഞ്ഞു. അയനിക്കാട് കുറ്റിയിൽ പീടികയിൽ വിക്ടറിക്ക് സമീപമാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ മിനുസം കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഡ്രൈവർ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് പയ്യോളി പോലീസ് സ്റ്റേഷനിലെ എസ്.ഐ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പും അപകടത്തിൽ പെട്ടിരുന്നു.