ഗുരുവായൂർ: പരിശീലനത്തിനായി പോയ ജവാനെ ബറേലിയിൽ കാണാതായെന്ന് പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിലെ ആർമി മെഡിക്കൽ കോളേജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാൻ ഒമ്പതാം തീയതിയാണ് ബാന്ദ്രയിൽ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്.
10-ാം തീയതി വരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല. ഗുരുവായൂർ എംഎൽഎയ്ക്ക് പരാതി നൽകിയതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകി. 10-ാം തീയതി രാത്രി മുതൽ ഫോണിൽ കിട്ടുന്നില്ല. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. മൂന്നുമാസം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. വിവാഹിതനാണ്.