കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ BR-104 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ആരൊക്കെയാകും ഇന്നത്തെ കോടിപതിയും ലക്ഷാധിപതികളും എന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്.
സമ്മാനഘടന ഇങ്ങനെ
ഒന്ന് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങളാണ് മൺസൂൺ ബമ്പർ ലോട്ടറിയ്ക്ക് ഉള്ളത്.
ഒന്നാം സമ്മാനം- 10 കോടി രൂപ
സമാശ്വാസ സമ്മാനം- 1,00,000 രൂപ
രണ്ടാം സമ്മാനം-10 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 3 ലക്ഷം രൂപ
അഞ്ചാം സമ്മാനം- 5,000 രൂപ
ആറാം സമ്മാനം- 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 250 രൂപ
MA, MB, MC, MD, ME എന്നീ അഞ്ച് സീരീസുകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്