കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും ഇന്നലെ രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യ അവസ്ഥ പിറകെ മോശമാകുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സനൂപ് പറഞ്ഞു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സർവേ തുടങ്ങി. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ (9) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. പനിയും ചർദ്ദിയും മൂലം ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ ആരോഗ്യം നില വഷളായതിനെ തുടർന്ന് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു. മരണകാരണം അറിയാനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ട്.എന്നാൽ, പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് അൽപം ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അതേസമയം, പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആരോഗ്യ വകുപ്പ് പനി സർവേ നടത്തുന്നുണ്ട്.
- Home
- കോഴിക്കോട്
- താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം
Share the news :
Aug 15, 2025, 8:45 am GMT+0000
payyolionline.in
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായി പള്ളിക്കര സ്വദേശി
ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു
Related storeis
കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും; ഇടിമിന്നലേറ്റ് പൂച്...
Nov 14, 2025, 2:02 pm GMT+0000
പാളയം ബസ് സ്റ്റാന്റിലെ ശുചിമുറിക്കടുത്ത് ചുറ്റിപ്പറ്റി നിന്നു, പൊലീ...
Nov 10, 2025, 8:48 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർ...
Nov 9, 2025, 3:59 pm GMT+0000
കോഴിക്കോട് ബീച്ചിലെ തിര എവിടെപ്പോയി?; നിരാശരായി സഞ്ചാരികള്‍
Nov 9, 2025, 6:01 am GMT+0000
താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച...
Nov 8, 2025, 12:24 pm GMT+0000
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്...
Nov 8, 2025, 12:16 pm GMT+0000
More from this section
വോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധിക...
Nov 4, 2025, 12:50 pm GMT+0000
കോഴിക്കോട് ഭൂചലനം; വൈകുന്നേരം ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉ...
Nov 3, 2025, 1:24 pm GMT+0000
സമാനതകളില്ലാത്ത ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകൾ; അച്ഛനും ര...
Oct 31, 2025, 4:19 am GMT+0000
ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേ...
Oct 29, 2025, 5:09 am GMT+0000
കടലുണ്ടിയിൽ വാഹനങ്ങൾ എല്ലാം കൂടെ റെയിൽവേ പാളത്തിൽ പെട്ടു, ഒരു സൈഡില...
Oct 29, 2025, 5:01 am GMT+0000
നാദാപുരത്ത് മുറ്റം അടിച്ചുവാരുന്നതിനിടെ പിന്നിലൂടെയെത്തി വീട്ടമ്മയ...
Oct 28, 2025, 9:30 am GMT+0000
മൂടാടിയിൽ വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം
Oct 27, 2025, 4:23 pm GMT+0000
കല്ലായിപ്പുഴ: ചെളിനീക്കം വീണ്ടുംതുടങ്ങി
Oct 24, 2025, 2:51 pm GMT+0000
കോഴിക്കോട് വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; ശരീരത്തിലൂടെ ബസ് ...
Oct 24, 2025, 12:54 pm GMT+0000
കോഴിക്കോട്ടെ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ, ദുരൂഹതയെന്ന് ബന്ധുക്ക...
Oct 22, 2025, 11:23 am GMT+0000
കോഴിക്കോട് നഗരത്തില്‍ വൻ ലഹരി വേട്ട; 40 ഗ്രാം എം ഡി എം എയുമായി യുവാ...
Oct 21, 2025, 2:48 pm GMT+0000
താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു
Oct 21, 2025, 10:35 am GMT+0000
കൊടിയത്തൂരിൽ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ...
Oct 20, 2025, 2:44 pm GMT+0000
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
Oct 18, 2025, 4:23 pm GMT+0000
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല,...
Oct 18, 2025, 8:40 am GMT+0000
