കോഴിക്കോട്: കോഴിക്കോട് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമുള്ള കുട്ടിക്കും ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഓമശ്ശേരി, കൊളത്തൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ കൂടി വിവരം ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്.
വീടിന് സമീപത്തെ കുളത്തിൽ കുളിച്ചതിലൂടെയാണ് താമരശ്ശേരിയിൽ മരിച്ച കുട്ടിക്ക് മസ്തിഷ്‌ക്വ ജ്വരബാധയുണ്ടായതെന്നാണ് കരുതുന്നത്. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിരുന്നു.