ബേസിക് സാലറി 47000, 250-ഓളം ഒഴിവുകള്‍; ഇ പി എഫ് ഒയില്‍ അപേക്ഷിക്കേണ്ട അവസാന ദിനം ഇന്ന്

news image
Aug 18, 2025, 5:49 am GMT+0000 payyolionline.in

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിൽ (ഇ പി എഫ് ഒ) നിരവധി ഒഴിവുകൾ. അപേക്ഷിക്കേണ്ട സമയം ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ (എ പി എഫ് സി) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) ആണ് പരീക്ഷ നടത്തുന്നത്.47,600 രൂപയാണ് അടിസ്ഥാന ശമ്പളം. ആകെ 230 ഒഴിവുകളുണ്ട്. upsc.gov.in ൽ ഓണ്‍ലൈനായി അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം ജൂലൈ 29-ന് യു പി എസ് സി പുറത്തിറക്കിയിരുന്നു. ഇ ഒ- എ ഒ തസ്തികകള്‍ക്ക് 30 വയസും എ പി എഫ് സി തസ്തികകള്‍ക്ക് 35 വയസുമാണ് പ്രായപരിധി. രണ്ട് മണിക്കൂറുള്ള എഴുത്തുപരീക്ഷ നടക്കും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്കാണ് കുറക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe