കൊയിലാണ്ടി തോരായികടവ് പാലം തകർച്ച: അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ചായിരുന്നു നിർമ്മാണം, കെആർഎഫ്ബി ക്കെതിരെ ആരോപണവുമായി കിഫ്ബി

news image
Aug 18, 2025, 7:05 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍  കെ ആർ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിർമ്മാണം  ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു ഇതു സംബന്ധിച്ച് മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് കിഫ്ബി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലം തകർന്നതിൽ വിശദീകരണവുമായി നിർമാണ കമ്പനി രംഗത്ത് വന്നിരുന്നു. കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണ് അപകട കാരണമെന്ന് നിർമാണ കമ്പനിയായ PMR ഗ്രൂപ്പ്‌ വ്യക്തമാക്കുന്നത്. അന്വേഷണം നടത്തുന്ന KRFB പ്രൊജക്റ്റ്‌ ഡയറക്ടർക്കാണ് വിശദീകരണം നൽകിയത്. കോൺക്രീറ്റ് പമ്പിൽ തടസ്സം നേരിട്ടതോടെ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു, ഈ സമ്മർദം താങ്ങാതെയാണ് ഗർഡർ തകർന്നതെന്ന് വിശദീകരണം. PWD ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഉടൻ രേഖപെടുത്തും. എക്സ്ക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെ ഉള്ളവർ കോൺക്രീറ്റ് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉടൻ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് നൽകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെന്നാണ്  മന്ത്രി മുഹമ്മദ് റിയാസിന്‍റെ  നിലപാട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe