ദേശീയപാത നിർമാണം: തലശ്ശേരിയിലേക്കുള്ള വഴിയടച്ചു; ഇനി യാത്ര ഈ വഴിക്ക്..

news image
Aug 19, 2025, 6:00 am GMT+0000 payyolionline.in

എടക്കാട‌് :കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇനി നടാൽ റെയിൽവേ ഗേറ്റ് കടന്നു നേരെ തലശ്ശേരിയിലേക്കു പോകാനാകില്ല. റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് എടക്കാട് വഴി തലശ്ശേരി ഭാഗത്തേക്കു പോകുന്ന പഴയ ദേശീയപാത ഇന്നലെ അടച്ചു.പഴയ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ എടക്കാട്പെട്രോൾ പമ്പിനു സമീപത്തുനിന്നു പുതിയ ദേശീയപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പ്രവൃത്തികൾപ്രവൃത്തികൾ നടത്തേണ്ടതിനാലാണ് റോഡ് അടച്ചത്.

ബസുകളെ നടാൽ റെയിൽവേ ഗേറ്റിന് സമീപത്തുനിന്നു ചാല ബൈപാസിലേക്കു തിരിച്ചുവിട്ട് ഈരാണിപ്പാലത്തിനുസമീപത്തുനിന്നാണു തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് കടത്തിവിടുന്നത്. പഴയ ദേശീയപാതയിലെ എടക്കാട് പെട്രോൾ പമ്പിനു സമീപത്തുനിന്നു പുതിയ ദേശീയപാതയിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗം ഇന്നലെ ഉച്ചയോടെദേശീയപാത നിർമാണ കരാർ കമ്പനി അടച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റേണ്ടി വന്നിരുന്നു.തുടർന്നാണു നടാൽ റെയിൽവേ ഗേറ്റിനു സമീപത്തുനിന്നു പഴയ ദേശീയപാത അടച്ചത്.നിലവിലെ സാഹചര്യത്തിൽ തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകൾ റൂട്ട് മാറ്റി ചാല വഴിയും തിരിച്ചുകണ്ണൂരിലേക്കു തോട്ടട വഴിയും പോകാൻ ആലോചിക്കുന്നതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഇപ്പോൾ നടാലിനു സമീപത്തെ ഈരാണിപ്പാലത്തിനു സമീപത്തുനിന്നു തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്കു ബസുകളെപ്രവേശിപ്പിക്കുന്നുണ്ടെങ്കിലും ഇതു താൽക്കാലികമാണ്. ദേശീയപാത നിർമാണം പൂർത്തിയായാൽ ചാല അമ്പലം സ്റ്റോപ്പിലെത്തി അവിടെനിന്നു തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്കു പ്രവേശിക്കേണ്ടിവരും. നിലവിലുള്ളദൂരത്തേക്കാൾ 7 കിലോമീറ്റർ അധികദൂരം ഓടുന്നത് അംഗീകരിക്കാനാവില്ലെന്നാണു ബസ് ഉടമസ്ഥ സംഘത്തിന്റെ വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe