ഇലക്ട്രിക് ആയി എത്തുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ: ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഡീറ്റയിൽസ്

news image
Aug 25, 2025, 1:53 am GMT+0000 payyolionline.in

ഹിം-ഇ എന്ന് അറിയപ്പെടുന്ന റോയൽ എൻഫീൽഡ് ഹിമാലയന്റെ ഇലക്ട്രിക് വേരിയന്റിന്റെ ചിത്രം പുറത്ത്. ലഡാക്കിൽ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ പുറത്തെത്തിയെങ്കിലും എന്നായിരിക്കും ഇലക്ട്രിക്ക് പതിപ്പിന്റെ വേരിയന്റ് ലോഞ്ച് ചെയ്യുക എന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹിം-ഇയെ പറ്റിയുള്ള കൺസെപ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആശയങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ടെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും ചെറിയ വിൻഡ്‌ഷീൽഡും വാഹനത്തിനുണ്ട്.

കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ ഫിനിഷും. സീറ്റിൽ എംബ്രോയിഡറി ചെയ്ത റോയൽ എൻഫീൽഡ് ലോഗോയും ചിത്രത്തിൽ കാണാൻ സാധിക്കും.

എയറോഡൈനാമിക് ഡിസൈനാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഫ്രണ്ട് ഫോർക്കുകൾക്ക് സ്വർണനിറമാണ് നൽകിയിരിക്കുന്നത്. സ്വർണ്ണ നിറത്തിലുള്ള സ്‌പോക്ക് അലോയ് വീലുകളും വാഹനത്തിന്റെ മോടി കൂട്ടുന്നതാണ്.14 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാഹനം എത്തുന്നതെന്നാണ് നേരത്തെ പുറത്തെത്തിയിട്ടുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന. 200-250 കിലോമീറ്റർ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെട്രോൾ പതിപ്പിനേക്കാൾ കൂടുതൽ ഫീച്ചറുകൾ പുതിയ ഹിം-ഇയിലുണ്ടായിരിക്കുമെന്നാണ് വാഹനപ്രേമികൾ പ്രതീക്ഷിക്കുന്നത്. സ്വിച്ചബിൾ എബിഎസ്, നാവിഗേഷൻ, കണക്റ്റിവിറ്റി എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe