കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തി വിടുന്നതിനാല്‍ മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്

news image
Aug 27, 2025, 6:06 am GMT+0000 payyolionline.in

കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം. ആന്ധ്രയില്‍ നിന്നും ലോഡുമായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറായ ആന്ധ്ര സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തി വിടുന്നത് കൊണ്ട് മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്. ഇവ ഇന്ന് നീക്കം ചെയ്യും. ഇന്ന് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.വയനാട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും ഉള്ളിയേരി പേരാമ്പ്ര കുറ്റ്യാടി വഴിതിരിച്ചുവിടുന്നുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe