പയ്യോളി: ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരിങ്ങൽ മങ്ങുൽപ്പാറ കുന്നുമ്മൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം.
പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു