തിരുവമ്പാടി : ആനക്കാംപൊയിൽ – പുല്ലൂരാംപാറ റോഡിൽ മാവാതുക്കൽ ഇരുവഴിഞ്ഞിപുഴയിലെ കുറുങ്കയത്ത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു.
ഓമശ്ശേരി നടുകിൽ സ്വദേശി അനുഗ്രഹ് (17) ആണ് മുങ്ങി മരിച്ചത്. മുക്കം ഫയർഫോഴ്‌സിൻറെയും വിവിധ സന്നദ്ധ സേനാംഗങ്ങളുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്‌പിറ്റലിലേക്ക് മാറ്റി.തിരുവമ്പാടി പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.