നാഗർകോവിൽ: കന്യാകുമാരി വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കാനായി പണിത കണ്ണാടിപ്പാലത്തിന്റെ ഒരു പാളിയിൽ വിള്ളൽ രൂപപ്പെട്ടത് വിനോദ സഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി പടർത്തി. വിള്ളൽ കണ്ടതിനെ തുടർന്ന് പൂം പുകാർ ഷിപ്പിങ് കോർപറേഷൻ അധികൃതർ ആ ഭാഗം അതിര് തിരിച്ച് ആ ഭാഗം വഴി സഞ്ചാരികൾ നടന്നു പോകുന്നത് തടഞ്ഞു.
എന്നാൽ കണ്ണാടിപ്പാലത്തിലെ ഒരു ഗ്ലാസിൽ ഉണ്ടായ വിള്ളൽ ആഗസ്റ്റ് മാസം നടന്ന അറ്റകുറ്റ പണികൾക്കിടയിൽ ചുറ്റിക വീണ് ഉണ്ടായ വിള്ളൽ ആണെന്നും ഇതിൽ വിനോദ സഞ്ചാരികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിള്ളൽ കണ്ടയുടൻ കേടായ ഗ്ലാസ് മാറ്റുന്നതിനായി ചെന്നൈയിലെ ബന്ധപ്പെട്ട കമ്പനിയുമായി സംസാരിച്ചു. തുടർന്ന് അവർ ഗ്ലാസ് അയച്ചു തന്നിട്ടുണ്ട്. ഇത് ഉറപ്പിക്കാൻ മതിയായ ത്രിഫേസ് വൈദ്യുത ലൈൻ പാലമുള്ള സ്ഥലത്ത് ലഭ്യമില്ലാത്തതിനാൽ ജനറേറ്റർ എത്തിച്ച് താമസിയാതെ ഗ്ലാസ് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചു.
കണ്ണാടിപ്പാലം 2025 ജനുവരിയിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ 17.50 ലക്ഷം പേർ വിവേകാനന്ദപ്പാറയും തിരുവള്ളുവർപ്പാറയും കാണാൻ കണ്ണാടിപ്പാലം വഴി കടന്നു പോയതായാണ് കണക്കുകൾ പറയുന്നത്. ഓണാവധിക്കാലത്ത് അഞ്ച് മുതൽ ഏഴുവരെ 38000 പേർ കണ്ണാടിപ്പാലം കടന്ന് പോയിട്ടുണ്ട്. അതിൽ പതിനായിരത്തോളം പേർ ഓൺലൈൻ ബുക്കിങ് ഉപയോഗിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് പൂംപുകാർ ഷിപ്പിങ്ങ് കോർപറേഷൻ അധികൃതർ പറഞ്ഞു.
- Home
- Latest News
- കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
Share the news :
Sep 8, 2025, 2:53 pm GMT+0000
payyolionline.in
Related storeis
തദ്ദേശ തിരഞ്ഞെടുപ്പ്: കക്കയം, കരിയാത്തുപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്...
Dec 10, 2025, 2:29 pm GMT+0000
രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നി...
Dec 10, 2025, 1:52 pm GMT+0000
കോഴിക്കോട് നാളെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്, ജനവിധി തേട...
Dec 10, 2025, 1:40 pm GMT+0000
തദ്ദേശതിരഞ്ഞെടുപ്പ് ;വോട്ടർമാരേ.. ശ്രദ്ധിക്കൂ!; ഇത്തവണ നോട്ട ഇല്ല, ...
Dec 10, 2025, 1:28 pm GMT+0000
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോര്‍ന്നുവെന്ന ആരോപണം അന്വേഷിക്ക...
Dec 10, 2025, 1:16 pm GMT+0000
ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്...
Dec 10, 2025, 12:07 pm GMT+0000
More from this section
കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തി വീശി സി.പി.എം പ്രവർത്തകൻ
Dec 10, 2025, 10:55 am GMT+0000
നോട്ടയും വിവിപാറ്റും ഇല്ല , വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം...
Dec 10, 2025, 10:29 am GMT+0000
ഇനി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല
Dec 10, 2025, 10:13 am GMT+0000
സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട മലയാളി യുവാവിനെ തിര...
Dec 10, 2025, 10:02 am GMT+0000
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
Dec 10, 2025, 9:41 am GMT+0000
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച...
Dec 10, 2025, 9:33 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മ...
Dec 10, 2025, 9:07 am GMT+0000
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്...
Dec 10, 2025, 9:00 am GMT+0000
ഇന്ത്യയിൽ 1.50 ലക്ഷം കോടിയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; എ.ഐയിൽ ...
Dec 10, 2025, 8:48 am GMT+0000
യു.കെയിൽ നിയമവിരുദ്ധമായി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ
Dec 10, 2025, 8:27 am GMT+0000
തിരുവല്ലയിൽ പോത്ത് വിരണ്ടോടി; തളക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക്...
Dec 10, 2025, 8:06 am GMT+0000
വിസ്മയ പാർക്ക് അവധി
Dec 10, 2025, 7:46 am GMT+0000
വൈകിട്ട് ആറിന് വരിയിൽ ഉള്ളവർക്കും വോട്ട് ചെയ്യാം
Dec 10, 2025, 7:44 am GMT+0000
വിവാഹമോചനങ്ങൾക്ക് സാക്ഷി പറഞ്ഞ് മടുത്തു; ബംഗളൂരൂവിലെ ക്ഷേത്രത്തിൽ വ...
Dec 10, 2025, 7:43 am GMT+0000
തൃശൂരിലും തിരുവനന്തപുരത്തും വോട്ട്; സുരേഷ് ഗോപിക്കെതിരെ വി.എസ് സുനി...
Dec 10, 2025, 6:32 am GMT+0000
